കോഴഞ്ചേരി: സെന്റ് തോമസ് കോളജിലെ വിദ്യാർഥികൾക്കു നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധ സദസ്സുമായി യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ.
വിദ്യാർഥികൾക്കുനേരെ ആക്രമണമുണ്ടായ പമ്പാനദിക്ക് കുറുകെയുള്ള, ചെറുകോൽ പഞ്ചായത്തിലെ വാഴക്കുന്നം പാലത്തിൽ ഇരുന്നായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്. സദാചാര ഗുണ്ടായിസം നാൾക്കുനാൾ വർധിച്ചു വരുകയാണെന്നും ഇത്തരം പ്രവൃത്തി സാക്ഷരകേരളത്തിന് അപമാനമാണെന്നും സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗം നഹാസ് പത്തനംതിട്ട പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിനി തങ്കപ്പൻ, ജില്ല ഭാരവാഹികളായ എം.ജെ. രഞ്ചു, ഷിജു തോട്ടപ്പുഴശ്ശേരി, ലക്ഷ്മി അശോക്, അരവിന്ദ് അട്ടത്തോട്, ആര്യ മുടവനാൽ, ആൽവിൻ വർഗീസ്, ഫിനോ ഡിജോ എബ്രഹാം, ജസ്റ്റിൻ എബ്രഹാം, ജെബിൻ കഴിക്കാല, ഷിലിൻ മറിയം ജോസഫ്, ഷിതിൻ ഷിബു, സെന്റ് തോമസ് കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് അമിത് ജേക്കബ് സുനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.