പ​മ്പാ ന​ദി​യു​ടെ കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്ത് മ​ണ്ണ​ടി​ഞ്ഞ് ക​ര രൂ​പ​പ്പെ​ട്ട നി​ല​യി​ല്‍

മാരാമണ്‍ മണൽപ്പുറം സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം

കോഴഞ്ചേരി: മാരാമണ്‍ മണൽപ്പുറം സംരക്ഷിക്കാൻ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രളയവും ഉരുള്‍പൊട്ടലും പമ്പാനദിയുടെ കോഴഞ്ചേരി, മാരാമണ്‍ ഭാഗങ്ങളില്‍ നീരൊഴുക്കി‍െൻറ ഗതിതന്നെ മാറ്റി. വിസ്തൃതമായ മണല്‍പ്പരപ്പ് നഷ്ടമായ മാരാമണ്ണിന് ഇത്തവണ കണ്‍വെന്‍ഷന്‍ വേദി ഒരുക്കാന്‍ തന്നെ ഏറെ പണിപ്പെടേണ്ടിവന്നു.

പമ്പയുടെ വിരിമാറിലെ തരിമണല്‍ ഇത്തവണ മാരാമണ്ണിലെത്തിയ പഴയ തലമുറയുടെ മനസ്സില്‍ ഓര്‍മകളായിരുന്നു. ഇത്തവണ പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷമാണുണ്ടായിരുന്നത്. മണ്‍പുറ്റുകള്‍ നീക്കിയതോടെ പൂഴി മണ്ണായിരുന്നു പന്തലിന് പുറത്തുള്ള ഭാഗങ്ങള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മണല്‍പ്പുറം ചളിക്കുണ്ടും മണ്‍പുറ്റുകളുമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു.

2018ലെ മഹാപ്രളയകാലത്ത് വന്‍തോതില്‍ മണ്ണ് വന്നടിഞ്ഞു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒരുമാസം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് കൺവെന്‍ഷനുവേണ്ടി മണല്‍പ്പുറം ഒരുക്കിയെടുത്തത്. ഇത്തവണ സ്ഥിതി അതിലും രൂക്ഷമായിരുന്നു. തുടര്‍ച്ചയായ പ്രളയം കാരണം കഴിഞ്ഞ നവംബര്‍വരെയും നദി നിറഞ്ഞൊഴുകുകയായിരുന്നു. എന്നാല്‍, വെള്ളം ഇറങ്ങിയതോടെയുണ്ടായ അവസ്ഥ കോഴഞ്ചേരി, വഞ്ചിത്ര ഭാഗങ്ങളില്‍ നദിയുടെ തീരം കരയായി മാറുകയായിരുന്നു. വന്‍തോതിലാണ് മണ്ണും ചളിയും അടിഞ്ഞത്. നദിയില്‍നിന്ന് അഞ്ചടി ഉയരത്തില്‍വരെ മണ്‍തിട്ട രൂപപ്പെട്ടു.

ഇത്തരത്തിലുള്ള മണ്‍തിട്ട നീക്കി മണല്‍ കണ്ടെത്തി വിരിച്ചാണ് കണ്‍വെന്‍ഷനു പന്തല്‍ നിര്‍മിച്ചത്. എന്നാല്‍, കോഴഞ്ചേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം മുതല്‍ നദി ഗതി മാറിയിട്ടുണ്ട്. മാരാമണ്‍ മണല്‍പ്പുറം സംരക്ഷണത്തിനായി മുമ്പുനിര്‍മിച്ച കല്‍ക്കെട്ടിനു കരയിലേക്ക് മണ്ണ് അടിഞ്ഞു.

ഇതോടെ ആവശ്യമെങ്കില്‍ വാഹനങ്ങള്‍ക്കും കോഴഞ്ചേരി ഭാഗത്തുനിന്ന് സുഗമമായി കണ്‍വെന്‍ഷന്‍ നഗറിലേക്ക് എത്താനാകുമായിരുന്നു. എന്നാല്‍, മാരാമണ്‍ കണ്‍വെന്‍ഷന് ഇതനുവദിച്ചിട്ടില്ലാത്തതിനാല്‍ ആംബുലന്‍സ് ഒഴികെയുള്ളവക്ക് നിയന്ത്രണം തുടര്‍ന്നു. തോട്ടപ്പുഴശ്ശേരി, മാരാമണ്‍ കരകളോടു ചേര്‍ന്ന് നദിയുടെ ആഴവും കൂടി. നിലവിലെ സാഹചര്യത്തില്‍ നദിയുടെ ഗതി പഴയതുപോലെ ആക്കിയെങ്കിലേ മാരാമണ്‍ മണല്‍പ്പുറം സംരക്ഷിക്കാനാകൂയുള്ളൂ. ശാസ്ത്രീയാടിസ്ഥാനത്തില്‍ ഇതിനുള്ള പഠനം വേണം. മണല്‍പ്പുറം സംരക്ഷണത്തിന് അടിയന്തര നടപടി വേണമെന്ന് മാര്‍ത്തോമ സഭ ആവശ്യപ്പെട്ടിട്ടു.

കോഴഞ്ചേരിയിലെ പുതിയ പാലം നിര്‍മാണം പൂര്‍ത്തീകരിച്ച് മറണല്‍പ്പുത്തേക്കുള്ള സര്‍വിസ് റോഡ് സജ്ജമാക്കണമെന്ന ആവശ്യവുമുണ്ട്. പമ്പ, അച്ചന്‍കോവില്‍, മണിമല നദികള്‍ക്ക് നദീ സംരക്ഷണ പദ്ധതി ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായാൽ അത് പമ്പക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - The need for action to protect the Maramon sand dunes is strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.