കോഴഞ്ചേരി: ആറന്മുള ജലോത്സവം ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, നമ്മുടെ നാടിന്റെ തന്നെ ഉത്സവമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്. ജില്ല പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്ന് 42 പള്ളിയോടങ്ങള്‍ക്ക് നല്കുന്ന 10,000 രൂപ മെയിന്റനന്‍സ് ഗ്രാന്റിന്റെ സാക്ഷ്യപത്രം കൈമാറുകയായിരുന്നു അദ്ദേഹം.
പള്ളിയോടങ്ങളുടെ സുഗമ സഞ്ചാരത്തിനായി നിലവിലെ മണ്‍പുറ്റുകള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ ടൂറിസം വകുപ്പില്‍നിന്ന് അനുവദിക്കുന്ന ഗ്രാന്റിന് വര്‍ധന ഉണ്ടാകുമെന്ന് വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയതായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ചേർന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ ജിജി മാത്യു, ആര്. അജയകുമാര്‍, അംഗങ്ങളായ സാറ തോമസ്, ജോര്‍ജ് എബ്രഹാം, മലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, പള്ളിയോട സേവാസംഘം സെക്രട്ടറി പാർഥസാരഥി ആര്.പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി.വെന്പാല തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.