പത്തനംതിട്ട: ജനറൽ ആശുപത്രിക്ക് മൂന്നു കോടി വെള്ളക്കരം ഇനത്തിൽ കുടിശ്ശിക. ഇത്തരത്തിൽ ലഭ്യമാകാനുള്ള കുടിശ്ശികയുമായി മുമ്പോട്ട് പോകാനാകില്ലെന്നും കണക്ഷൻ വിച്ഛേദിക്കുമെന്നും കാട്ടി ജലഅതോറിറ്റി ആശുപത്രി അധികൃതർക്ക് കത്ത് നൽകി.
നിലവിൽ ജലക്ഷാമം നേരിടുന്ന ആശുപത്രിക്ക് ജലഅതോറിറ്റി വെള്ളം കൂടി നിഷേധിച്ചാൽ പ്രവർത്തനം താളം തെറ്റും. ആശുപത്രി കിണറ്റിലെ വെള്ളം കുറഞ്ഞതോടെ ജലക്ഷാമം രൂക്ഷമാണ്.
കോന്നി മെഡിക്കൽ കോളജിന് 18 ലക്ഷം രൂപയുടെ കുടിശ്ശികയുണ്ട്. മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിച്ചശേഷം വെള്ളക്കരം നൽകിയിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. പത്തനംതിട്ടയിലെ പ്രധാനപ്പെട്ട സർക്കാർ ഓഫിസുകളും കോടതികളും പ്രവർത്തിക്കുന്ന മിനിസിവിൽ സ്റ്റേഷന് 1,11,96,373 രൂപയുടെ വെള്ളക്കരം കുടിശ്ശികയുണ്ട്. മല്ലപ്പള്ളി സിവിൽ സ്റ്റേഷന് 9,04,964 രൂപയാണ് കുടിശ്ശിക തുക.
കുടിശ്ശിക തുക 23നകം അടച്ചില്ലെങ്കിൽ 24 മുതൽ വാട്ടർ കണക്ഷൻ വിച്ഛേദിക്കുമെന്നാണ് ജലഅതോറിറ്റിയുടെ മുന്നറിയിപ്പ്. ജലഅതോറിറ്റി തിരുവല്ല, പത്തനംതിട്ട പിഎച്ച് ഡിവിഷൻ ഓഫിസുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങൾക്കടക്കം ഇതു സംബന്ധിച്ച് നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.