അപൂർവ രോഗം: ആടുകൾ ചത്തൊടുങ്ങുന്നു

തിരുവല്ല: അപൂർവ രോഗം ബാധിച്ച് നിരണത്ത് ആടുകൾ ചാവുന്നു. പഴ്സിസ് എന്നയിനം രോഗം മൂലമാണ് ആടുകൾ ചത്തൊടുങ്ങുന്നത്. നിരണം കാട്ടു നിലം മൂത്തുംപാട്ട് വീട്ടിൽ മോൻസിയുടെ നാല് ആടുകളാണ് രോഗബാധ മൂലം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചത്തത്.

പന്നിക്കണ്ടത്തിൽ തോമസിന്റെ ഒരാടും കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇന്നലെ ചത്ത ആടിനെ തിരുവല്ല മൃഗാശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് പഴ്സിസ് രോഗമാണെന്ന് വ്യക്തമായത്. വയർ വീർത്ത്  പെട്ടെന്ന് തളർന്നു വീഴുന്നതാണ് രോഗ ലക്ഷണമെന്ന് കർഷകർ പറയുന്നു. പ്രദേശത്ത് പരിശോധനയും ബോധവൽക്കരണവും ശക്തമാക്കിയതായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - sheep die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.