ആ​ന്‍റോ ആ​ന്‍റ​ണി എം.​പി തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എത്തിയപ്പോൾ

എസ്കലേറ്റർ നിലച്ചിട്ട് രണ്ടുമാസം; റെയിൽവേ സ്റ്റേഷനിലെത്തി വിശദീകരണം തേടി എം.പി

തിരുവല്ല: എം.പി ഫണ്ടിൽനിന്ന് കോടികൾ ചെലവഴിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിർമിച്ച ‍എസ്കലേറ്ററിൻറ പ്രവർത്തനം നിലച്ചിട്ട് രണ്ടുമാസം. യാത്രക്കാരുടെ പരാതിയെതുടർന്ന് ആന്‍റോ ആന്‍റണി എം.പി റെയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തി പരിശോധന നടത്തി.

സ്റ്റേഷൻ അധികൃതരോട് പ്രവർത്തിക്കാത്തതി‍െൻറ കാരണം അന്വേഷിക്കുകയും ചെയ്തു. ഇലക്ട്രിക്കൽ വിഭാഗത്തി‍െൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് നമ്പർ-രണ്ട് പ്ലാറ്റ്ഫോമിലെ എസ്കലേറ്റർ പ്രവർത്തിക്കാതിരിക്കാൻ കാരണമെന്നാണ് പറഞ്ഞത്.

തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ ഇലക്ട്രിക്കൽ വിഭാഗത്തി‍െൻറ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി സംസാരിച്ചതായും രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിച്ച് പ്രവർത്തനസജ്ജമാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായും എം.പി പറഞ്ഞു. 

Tags:    
News Summary - Two months after the escalator stopped; The MP went to the railway station and sought an explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.