തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ വൻ മോഷണം; 50ലധികം ഓട്ടുവിളക്കുകളും തൂക്കുവിളക്കുകളും കലശ കുടങ്ങളും കവർന്നു

തിരുവല്ല: തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ വൻ മോഷണം. ശ്രീകോവിലും ഓഫിസ് മുറിയും അടക്കം കുത്തിത്തുറന്ന മോഷ്ടാക്കൾ 50ലധികം ഓട്ടുവിളക്കുകളും തൂക്കുവിളക്കുകളും കലശ കുടങ്ങളും, പിത്തള പറയും ഉൾപ്പെടെ അഞ്ച് ലക്ഷത്തിലധികം രൂപ മൂല്യംവരുന്ന വസ്തുക്കൾ കവർന്നു.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തും. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണ്.

50 കിലോയോളം തൂക്കം വരുന്ന ഓട്ടുവിളക്കുകൾ അടക്കം ക്ഷേത്രത്തിൽ നിന്നും കടത്തിയതിന്‍റെ പശ്ചാത്തലത്തിൽ ഒന്നിലധികം പേരടങ്ങിയ സംഘമാണ് മോഷണം നടത്തിയത് എന്നാണ് പൊലീസിന്‍റെ നിഗമനം. സാധനസാമഗ്രികൾ കൊണ്ടുപോകുവാൻ പെട്ടി ഓട്ടോറിക്ഷ പോലെയുള്ള വാഹനം ഉപയോഗിച്ചതായും പൊലീസ് കരുതുന്നു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് തിരുവല്ല സി.ഐ ബി.കെ. സുനിൽ കൃഷ്ണൻ പറഞ്ഞു.

Tags:    
News Summary - temple theft in thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.