വടശ്ശേരിക്കര: ചര്മമുഴക്കെതിരെ പ്രതിരോധ വാക്സിനെടുത്ത പശു തളര്‍ന്നുവീണു. നാറാണംമൂഴി ഇടമുറി പാറേക്കടവ് പുത്തന്‍പുരയില്‍ സാലി ബാബുവിന്റേതാണ് പശു. അധികൃതർ നിര്‍ബന്ധിച്ചാണ് കുത്തിവെപ്പ് എടുത്തതെന്ന് വീട്ടുകാര്‍ ആരോപിച്ചു.
കുത്തിവെപ്പെടുത്ത് അടുത്ത ദിവസം കാലിന് നീരുണ്ടാകുകയും പിന്നീട് തളര്‍ന്ന് വീഴുകയുമായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെ പടങ്ങ് ഉണ്ടാക്കി എഴുന്നേല്പിച്ച് നിര്‍ത്തിയെങ്കിലും കഴിഞ്ഞ രാത്രി വീണ്ടും വീണു. സമീപവാസി തന്റെ പശുവിനെ പരിശോധിച്ച് ചര്മമുഴയില്ലെന്ന് ഉറപ്പ് വരുത്താനാണ് മൃഗാശുപത്രി അധികൃതരെ സ്ഥലത്ത് എത്തിച്ചത്. എന്നാല്‍, പ്രതിരോധ വാക്സിന് തന്റെ പശുവിന് എടുക്കാന്‍ തയാറായില്ല.
തുടര്‍ന്ന് അധികൃതര്‍ ബാബുവിനെ ബന്ധപ്പെട്ട് നിര്‍ബന്ധപൂര്‍വം വാക്സിന് എടുപ്പിക്കുകയായിരുന്നു. പിന്നീട് പശുവിന് ക്ഷീണം അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ ബന്ധപ്പെട്ടെങ്കിലും കുഴപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചത്. സംഭവത്തെ തുടർന്ന് നാറാണംമൂഴി മൃഗാശുപത്രിയില്‍ എത്തിയെങ്കിലും പരാതി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന് പറയുന്നു. പശുവിന്റെ രക്ത പരിശോധന നടത്തിയ ശേഷം ഹീമോഗ്ലോബിന്‍ കുറവുമൂലം പശു തളര്‍ന്നു വീണതാണെന്നും മൃഗാശുപത്രി അധികൃതര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് എഴുതി വാങ്ങിയതായും വീട്ടുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.