കൊടുമൺ (പത്തനംതിട്ട): ചന്ദനപള്ളിയിൽ കടയുടെ ഗ്ലാസ് തകർത്ത് ഉള്ളിൽ കടന്ന കാട്ടുപന്നികൾ നാശനഷ്ടം വരുത്തി.
തിങ്കളാഴ്ച രാവിലെ 11ഓടെ ചന്ദനപ്പള്ളി ജങ്ഷനിലുള്ള അമ്മു സ്റ്റോഴ്സിന്‍റെ മുൻഭാഗത്തെ ഗ്ലാസാണ് കാട്ടുപന്നുകൾ തകർത്തത്. ഈ സമയം കടക്കുള്ളിൽ ആരും ഉണ്ടായിരുന്നില്ല.
കടക്കുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും നശിപ്പിച്ചു. ചന്ദനപ്പള്ളിയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.