പുത്തൂര്‍: അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ഫാമിലെ 300 കോഴികള്‍ ചത്തു.
വെട്ട്ക്കാട് ചന്ദനകുന്ന് കോപ്പിവീട്ടില് ഉണ്ണികൃഷ്ണെൻറ ഫാമിലെ ഒരുമാസം പ്രായമുള്ള കോഴികളാണ് ചത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. കോഴികളുടെ കരച്ചില് കേട്ട് സമീപത്തെ വീട്ടില്‍ ഉറങ്ങുകയായിരുന്ന ഉണ്ണികൃഷ്ണന് എത്തിയപ്പോള്‍ അജ്ഞാത ജീവി ഒാടിമറയുകയായിരുന്നു.
ഷെഡിെൻറ കുറച്ച് ഭാഗം പ്ലാസ്റ്റിക് വലകൊണ്ടാണ് മറച്ചിരുന്നത്. ഇതുവഴിയാണ് ജീവി അകത്ത് പ്രവേശിച്ചത്. ഫാമിൽ 2000 കോഴികൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.