ആളൂര്‍: കാര്‍ഷികരംഗത്ത് ആളൂര്‍ പഞ്ചായത്തിനെ സ്വയംപര്യാപ്തമാക്കാന്‍ ലക്ഷ്യമിട്ട് ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ ഫലവൃക്ഷത്തൈകളുടെ നഴ്സറി ഒരുക്കുന്നു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള കദളിച്ചിറയോട് ചേര്‍ന്ന തരിശുഭൂമി ഇതിന് ഉപയോഗിക്കും.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ല പഞ്ചായത്തിന്റെ കാര്‍ഷിക നഴ്സറി പദ്ധതി എന്നിവയില്‍നിന്ന് അഞ്ചുലക്ഷം വീതവും ആളൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍നിന്നുള്ള രണ്ട് ലക്ഷവും അടക്കം 12 ലക്ഷം രൂപയാണ് നഴ്സറിക്ക് ചെലവിടുന്നത്.
മുക്കാല്‍ ഏക്കറോളം സ്ഥലത്ത് പോളി ഹൗസ് നിര്‍മിച്ചാണ് പദ്ധതിക്ക് തുടക്കമിടുന്നത്. കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ഇതിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. അത്യുല്പാദന-രോഗപ്രതിരോധ ശേഷിയുള്ള വിത്തുകള്‍, ഗ്രാഫ്റ്റിങ്, ബഡിങ് വഴി ഫലവൃക്ഷത്തൈകള്‍ തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍ തയാറാക്കുക.
ഇവ ഞാറ്റുവേല ചന്തയിലുള്പ്പെടെ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും. പഞ്ചായത്തിലെ ജലസ്രോതസ്സുകളിലൊന്നായ കദളിച്ചിറയോട് ചേര്‍ന്ന് കാടുപിടിച്ച് കിടക്കുന്ന നാലരയേക്കര്‍ ഭൂമി ഉപയോഗപ്പെടുത്തി നഴ്സറി വിപുലീകരിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.