ആമ്പല്ലൂര്‍: അളഗപ്പ മില്ലിെൻറ മുന്‍വശം വീണ്ടും സമര മുഖമാവുകയാണ്. മുദ്രാവാക്യമല്ല ഇവിടെ മുഴങ്ങുന്നത്, കോവിഡ് മഹാമാരിയില്‍ വരുമാനമില്ലാതെ ജീവിതത്തിെൻറ ഊടും പാവും നഷ്ടപ്പെട്ട നൂറുകണക്കിന് തൊഴിലാളികളുടെ രോദനമാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24ന് മില്‍ അടച്ചുപൂട്ടിയിരുന്നു. പിന്നീട് തുറന്നില്ല. ഏക വരുമാനം നഷ്ടമായതോടെ അര്‍ധ പട്ടിണിയിലാണ് ഇവിടത്തെ തൊഴിലാളികള്‍.
അളഗപ്പനഗറിലെയും സമീപ പഞ്ചായത്തുകളിലെയും താമസക്കാരാണ് ഇവര്‍. ഒന്നര വര്‍ഷത്തിലധികമായി ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഇവരുടെ ദുരവസ്ഥയോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ് മാനേജ്മെൻറ്. കേന്ദ്ര സര്‍ക്കാറിന് കീഴിലെ നാഷനല്‍ ടെക്സ്റ്റൈല്‍സ് കോര്‍പറേഷെൻറ അധീനതയിലുള്ള മില്ലില്‍ 487 തൊഴിലാളികളുണ്ട്. 262 പേര് സ്ഥിരം തൊഴിലാളികളാണ്. ഇതിൽ 191 പേരും സ്ത്രീകളാണ്. 225 താല്‍ക്കാലിക തൊഴിലാളികളില്‍ 173 സ്ത്രീകളുണ്ട്.
പഞ്ഞി നൂല് ആക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് മില്ലില്‍ നടക്കുന്നത്. എട്ട് മണിക്കൂര്‍ വീതം മൂന്ന് ഷിഫ്റ്റിലാണ് ജോലി. വളരെ കുറഞ്ഞ വരുമാനത്തില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ക്ക് മില്ല് അടച്ച് പ്രഹരമായി. സ്ഥിരം തൊഴിലാളികള്‍ക്ക് മാത്രമാണ് മില്ല് അടച്ച ശേഷം 50 ശതമാനത്തില്‍ താഴെ വേതനം നല്‍കിയിരുന്നത്. രണ്ട് മാസമായി അതും മുടങ്ങി. മക്കളുടെ വിദ്യാഭ്യാസത്തിനും വീട് നിര്‍മിക്കാനുമായി മിക്ക തൊഴിലാളികളും ബാങ്കില്‍നിന്ന് വായ്പയെടുത്തവരാണ്. കുടുംബ ചെലവുകളും വായ്പ തിരിച്ചടവും ഇവര്‍ക്കുമുന്നില്‍ ചോദ്യചിഹ്നമായി.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കമ്പനി തുറക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി കമ്പനി പടിക്കല്‍ ഉപവാസ സമരം നടന്നിരുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ എട്ടിന് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇപ്പോള്‍ പുനരാരംഭിച്ചു.
1937ലാണ് തമിഴ്നാട് ശിവഗംഗ ജില്ലയിലെ കരൈക്കുടി സ്വദേശി അളഗപ്പ ചെട്ടിയാര്‍ ആമ്പല്ലൂരിനടുത്ത് ടെക്സ്റ്റൈല്‍സ് കമ്പനി സ്ഥാപിച്ചത്. ഭൂമിയുടെ കുറഞ്ഞ വിലയും ഗതാഗത സൗകര്യവും കണക്കിലെടുത്താണ് ആമ്പല്ലൂരില്‍ 200ഓളം ഏക്കര്‍ ഭൂമി വാങ്ങി കമ്പനി പണിതത്. കാര്‍ഷിക വൃത്തിയുമായി കഴിഞ്ഞിരുന്ന തദ്ദേശീയരായ 200ഓളം പേര്‍ക്ക് തുടക്കത്തില്‍ ജോലി ലഭിച്ചു. 1957 ഏപ്രില്‍ അഞ്ചിന് ചെട്ടിയാര്‍ അന്തരിച്ചു.
ജീവിച്ചിരിക്കുമ്പോള്‍തന്നെ, തെൻറ സ്വത്തുക്കള്‍ നോക്കി നടത്താൻ ചെട്ടിയാര്‍ ട്രസ്റ്റ് രൂപവത്കരിച്ചിരുന്നു. മരണാനന്തരം ട്രസ്റ്റ് മില്ല് ഏറ്റെടുത്ത് നടത്തുകയും സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്തു. തുടര്‍ന്ന് കമ്പനി പാട്ടത്തിന് നല്കി. അപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. ശേഷം 62ല്‍ കാരിമുത്തു ത്യാഗരാജാര്‍ ചെട്ടിയാര്‍ എന്നയാള്‍ കമ്പനി വിലയ്ക്കു വാങ്ങി.
സര്‍ക്കാറിെൻറ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ച കമ്പനി വായ്പ തിരിച്ചടച്ചില്ല. പിടിച്ചുനില്‍ക്കാനാകാതെ കാരിമുത്തു 71ല്‍ കമ്പനി പൂട്ടി. 74ല്‍ കേന്ദ്ര സര്‍ക്കാറിെൻറ നാഷനല്‍ ടെക്സ്റ്റൈല്‍സ് കോര്പറേഷന് ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.