പാവറട്ടി: ബി.ജെ.പിയിൽനിന്ന് തിരിച്ചുപിടിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് മരുതയൂരിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് വാക്കുതർക്കമുണ്ടായത് ചെറിയ സംഘർഷത്തിലേക്ക് നയിച്ചു. ബി.ജെ.പി സ്ഥാനാർഥിയുടെ തോൽവിക്ക് കാരണം ബി.ജെ.പിയിലെ ഒരുവിഭാഗം വോട്ട് ചെയ്യാത്തത് കൊണ്ടാണന്നാരോപിച്ചാണ് വാക്കുതർക്കമുണ്ടായത്.
എ.സി.പി ബിജു ഭാസ്കർ, എസ്.എച്ച്.ഒ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആളുകൾ കൂട്ടം കൂടുന്നതും വിജയാഘോഷം നടത്തുന്നതും മരുതയൂരിൽ പൊലീസ് നിരോധിച്ചിട്ടുണ്ട്. രാത്രിയും പകലും പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷമേ കടത്തിവിടുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.