വ്യാജ ആഭരണം പണയംവെച്ച് പണം തട്ടിയയാൾ അറസ്റ്റിൽ

ചേർപ്പ്: വ്യാജ സ്വർണാഭരണങ്ങൾ പണയംവെച്ച് പണം തട്ടിയ യുവാവ് പിടിയിൽ. കുറുമ്പിലാവ് കോട്ടംറോഡിൽ ചെമ്പാപ്പിള്ളി വീട്ടിൽ ചന്ദ്രമോഹനെയാണ് (45) ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കനറ ബാങ്കിന്റെ പഴുവിൽ, ചേർപ്പ് ബ്രാഞ്ചുകളിലായി 45.5 ഗ്രാം, 3.52 ഗ്രാം ആഭരണങ്ങളാണ് 1,33,000 രൂപക്ക് പണയം വെച്ചത്.

ഇവ വ്യാജമാണെന്ന് മനസ്സിലായതോടെ ബാങ്ക് മാനേജർമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചേർപ്പ് സർക്കിൾ ഇൻസ്പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജെ. ജെയ്സൺ, ഗ്രേഡ് എ.എസ്.ഐ സജിപാൽ, സി.പി.ഒമാരായ അനൂപ്, ശ്രീശ്യാം എന്നിവരടങ്ങിയ സംഘം തിരുവുള്ളക്കാവിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

Tags:    
News Summary - A man who stole money by pawning fake jewelery was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.