വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ചേ​ർ​പ്പ് ച​ന്ത

ചേ​ർ​പ്പ് ച​ന്ത: അ​ഞ്ച് കോ​ടി വ​ക​യി​രു​ത്തി -എം.​എ​ൽ.​എ

ചേ​ർ​പ്പ്: വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ചേ​ർ​പ്പ് ച​ന്ത​യു​ടെ വി​ക​സ​ന​ത്തി​ന്​ അ​ഞ്ച് കോ​ടി രൂ​പ സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യ​താ​യി സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ. ചേ​ർ​പ്പ് മാ​ർ​ക്ക​റ്റി​ന്റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്റ്റി​മേ​റ്റ് ഡി​സൈ​ൻ ത​യാ​റാ​ക്ക​ൽ ആ​രം​ഭി​ച്ചു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ നി​ർ​മാ​ണം തു​ട​ങ്ങും.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ടം, ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യാ​ണ് മാ​ർ​ക്ക​റ്റി​ന​ക​ത്ത് നി​ർ​മി​ക്കു​ക. മാ​ർ​ക്ക​റ്റി​ന് മു​ന്നി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ ഇ​ടു​ങ്ങി​യ കു​പ്പി​ക്ക​ഴു​ത്ത് പൊ​ളി​ച്ച് മാ​ർ​ക്ക​റ്റ് വി​ക​സി​പ്പി​ക്കും. ച​ന്ത​യു​ടെ വി​ക​സ​ന​ത്തി​ന്​ മു​ൻ​ഭാ​ഗ​ത്തു​നി​ന്ന് മാ​റ്റു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പു​തു​ക്കി​നി​ർ​മി​ക്കു​ന്ന മാ​ർ​ക്ക​റ്റി​ന​ക​ത്ത് മു​റി​ക​ൾ ന​ൽ​കും. മാ​ർ​ക്ക​റ്റ് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ഥ​മി​ക​യോ​ഗം ചേ​ർ​ന്നു. സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ, ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​ജീ​ഷ ക​ള്ളി​യ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Cherpp Market: Five crore allocated - M.L.A.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.