ചേർപ്പ്: സഹകരണ ബാങ്ക് മേഖലയിലെ നിക്ഷേപങ്ങൾ സുരക്ഷിതവും സുതാര്യവുമാക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. വെങ്ങിണിശേരി സഹകരണ ബാങ്കിന്റെ പുതുക്കിയ ഹെഡ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുവന്നൂർ ബാങ്ക് വിഷയത്തിൽ സമഗ്രമായ നിയമ ഭേദഗതിക്ക് സർക്കാർ ഉത്തരവിറക്കി. 20 ലക്ഷം രൂപ നിക്ഷേപം കരുവന്നൂർ ബാങ്കിൽ വന്നു. ഒരു രൂപ പോലും ബാങ്കിലെ നിക്ഷേപകർക്ക് നഷ്ടപ്പെടില്ല. ബാങ്കിലെ ഓഡിറ്റ് സമ്പ്രദായങ്ങൾ ഓഡിറ്റ് ടീം പരിശോധിക്കും. മൂന്ന് തവണ സഹകരണ ബാങ്ക് പ്രസിഡന്റുമാരായവരെ മാറ്റി നിർത്തുമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് പി.ആർ. കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ബാങ്ക് കൗണ്ടർ ഉദ്ഘാടനം ചെയ്തു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ ,ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷീന പറയങ്ങാട്ടിൽ, വി.ജി. വനജകുമാരി, പാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ്, പി.ആർ. വർഗീസ്, ടി.ആർ. രമേഷ് കുമാർ, സി.ഒ. ജെയ്ക്കബ്, സുബീഷ് കൊന്നയ്ക്ക പറമ്പിൽ, ജോയ് ഫ്രാൻസിസ്, ജെറി ജോസഫ്, സിബി സുരേഷ്, സി.ആർ. ശ്രീജിത്ത്, അനിത പ്രസന്നൻ, മിനി വിനയൻ, ഗീത സുകുമാരൻ, പി.പി. പവിത്രൻ, സെക്രട്ടറി കെ.കെ. അനിൽ എന്നിവർ സംസാരിച്ചു.
മികച്ച കുടുംബശ്രീ യൂനിറ്റുകൾ, മുൻകാല ബാങ്ക് പ്രസിഡന്റുമാരായ കെ.കെ. വേലുക്കുട്ടി, കെ.ജെ. ജോസഫ്, സി.കെ. മുരളീധരൻ, ബാങ്ക് ഉൽപന്നമായ കോപ്രോ ഓയിൽ മികച്ച വിൽപന നടത്തിയ സ്ഥാപനങ്ങൾ എന്നിവയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.