ചേർപ്പ്: കൊടുങ്ങല്ലൂർ-തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയപാലം പുത്തൻപുരക്കൽ അക്ഷയ് എന്ന അച്ചു (19), അരിപ്പാലത്ത് നടുവത്ത് പറമ്പിൽ വിനു സന്തോഷ് എന്ന ബോബ് വിനു (22), മാടക്കത്തറ വടക്കുട്ട് ദിനേഷ് എന്ന ദിനേഷ് കുട്ടൻ (25), പുത്തൂർ തൃശൂർക്കാരൻ സാജൻ എന്ന തീക്കാറ്റ് സാജൻ (21), മാന്ദാമംഗലം പുത്തൻപുരക്കൽ അഖിൽ എന്ന കട്ടി വിഷ്ണു (19) എന്നിവരാണ് അറസ്റ്റിലായത്.
മാപ്രാണത്ത് വെച്ച് ബൈക്കിനെ ഓവർടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഭവത്തിന് തുടക്കം. കരുവന്നൂർ ചെറിയപാലത്തിന് സമീപം ഇവർ ബസ് തടയുകയും കണ്ടക്ടർ വെള്ളാങ്ങല്ലൂർ കോക്കാടൻ വീട്ടിൽ ഗ്ലാഡിനെ (22) കുത്തിപ്പരിക്കേൽപിക്കുകയുമായിരുന്നു.
സംഭവശേഷം ഒളിവിൽ പോയ ഇവരെ മാള മാണിയാംകാവിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. വധശ്രമമടക്കം പല കേസുകളിലും ഉൾപ്പെട്ടവരാണ് പ്രതികൾ. ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ. രാജേഷിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘത്തിലെ ചേർപ്പ് എസ്.എച്ച്.ഒ ടി.വി. ഷിബു, മാള എസ്.എച്ച്.ഒ ഷോേജാ വർഗീസ്, ചേർപ്പ് എസ്.ഐ മഹേഷ് കുമാർ, ഇരിങ്ങാലക്കുട എസ്.ഐ ഷറഫുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.