ചേർപ്പ്: ചേർപ്പ് ചെവ്വൂരിൽ ഫർണിച്ചർ നിർമാണശാലക്ക് തീപിടിച്ചു. ചെവ്വൂർ പാമ്പാൻതോടിന് സമീപം ജോർജ് ആൻഡ് സൺസ് ഉടമ സെബി ആഴ്ചങ്ങാടന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ നിർമാണ ശാലക്കാണ് തീ പിടിച്ചത്. ബുധനാഴ്ച രാവിലെ 6.30ഓടെയായിരുന്നു തീപിടിത്തം. സമീപവാസികൾ കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ആളപായമില്ല.
തൃശൂർ, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫർണിച്ചർ ശാലയിലെ ഇലക്ട്രിക് മെഷീനറികളും മര ഉരുപ്പടികളും പൂർണമായും കത്തിനശിച്ചു. ചേർപ്പ് പൊലീസ് സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.