ചേർപ്പ്: ചിറക്കലിൽ സ്വകാര്യബസ് ഡ്രൈവർ കോട്ടം മമ്മസ്രയില്ലത്ത് സഹറിനെ (33) കൊന്ന കേസിലെ മുഖ്യപ്രതി കുറുമ്പിലാവ് നെല്ലിപ്പറമ്പിൽ രാഹുലിനെ (35) ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊലപാതകശേഷം വിദേശത്തേക്ക് കടന്ന രാഹുലിനെ കഴിഞ്ഞദിവസമാണ് മുംബൈ വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്.
എസ്.ഐ കെ.ജി. കൃഷ്ണകുമാർ, സി.പി.ഒ അജിത്ത് എന്നിവർ ചേർന്നാണ് മുംബൈയിൽനിന്ന് പ്രതിയെ എത്തിച്ചത്. ഫെബ്രുവരി 18നാണ് ചിറക്കൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ പെൺസുഹൃത്തിനെ രാത്രി കാണാനെത്തിയ സഹറിനെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദിച്ചത്.
മാർച്ച് ഏഴിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂർക്കനാട് സ്വദേശി കാരണയിൽ വീട്ടിൽ ജിഞ്ചുവാണ് ഇനി പിടിയിലാകാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.