ചേർപ്പ്: മേള കലാകാരൻ പെരുവനം കുട്ടൻ മാരാരുടെ 70ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാസന്ത സപ്തതിക്ക് തുടക്കം. കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയായി. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, സംഗീത സംവിധായകൻ വിദ്യാധരൻ, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, ഗോകുലം ഗ്രൂപ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ്കുമാർ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ, പഴനി ക്ഷേത്രം ദേവസ്വം ചെയർമാൻ ടി.ആർ. മുരുകദാസ്, ക്ഷേത്ര വാദ്യകല അക്കാദമി പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ, ഹരിപ്രസാദ് മേനോൻ, ജന. കൺവീനർ ദിനേഷ് പെരുവനം, പഞ്ചായത്ത് അംഗങ്ങളായ ജിജി പെരുവനം, ശ്രുതി ശ്രീശങ്കർ, വിദ്യ രമേശ് എന്നിവർ സംസാരിച്ചു.
തുടർന്ന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 150ഓളം കലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളം നടന്നു. ശനിയാഴ്ച രാവിലെ 8.30ന് സ്പെഷൽ നാദസ്വര കച്ചേരി, 10.30ന് നാദലയ തരംഗ്, പകൽ 12.30ന് പഞ്ചാരി വിചാര, 2ന് ഡബ്ൾ തായമ്പക എന്നിവക്ക് ശേഷം അഞ്ചിന് നടക്കുന്ന സമാദരണ സദസ്സ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, ചിത്രകാരൻ റിയാസ് കോമു എന്നിവർ പങ്കെടുക്കും. വൈകീട്ട് 7ന് ശിവമണിയുടെ ഡ്രംസ് സോളോ പെർഫോമൻസ് അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.