ചെറുതുരുത്തി: ഉദ്യോഗവും അടുക്കളയും മാത്രമല്ല, കൂടിയാട്ടത്തിന്റെ ചുവടുകളും തങ്ങൾക്ക് നിസ്സാരമെന്ന് തെളിയിച്ചിരിക്കുകയാണ് പാഞ്ഞാളിലെ അഞ്ച് വനിതകൾ. പാഞ്ഞാൾ പഞ്ചായത്തിലെ 45 വയസ്സിന് മുകളിലുള്ള അഞ്ചുപേരാണ് കൂടിയാട്ടത്തിലൂടെ അരങ്ങേറ്റം നടത്തി.
അഞ്ചുപേരിൽ രണ്ടുപേരൊരുമിച്ചും മൂന്നുപേർ ഒറ്റക്കുമാണ് അരങ്ങേറ്റം കുറിച്ചത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി കലാമണ്ഡലം സുമിതയുടെ മേൽനോട്ടത്തിൽ രണ്ടുവർഷം നീണ്ട പരിശീലനത്തിനൊടുവിലാണ് അരങ്ങിലെത്തിയത്. സാമൂഹ്യ സാംസ്കാരിക കലാരംഗത്തെ നിറസാന്നിധ്യങ്ങളായ ഐ.എ.എസ്.ഇ തൃശ്ശൂർ അസിസ്റ്റന്റ് പ്രഫസർ ഡോ. ഉഷാദേവി, ചെറുതുരുത്തി റോയൽ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ അജിത പാഞ്ഞാൾ, ശ്രീന വിനോദ്, ഉഷ പണിക്കർ, വൈഷ്ണവി എന്നിവരാണ് കൂടിയാട്ടത്തിലൂടെ അരങ്ങിലെത്തിയത്. സാംസ്കാരികവകുപ്പ് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ സർഗ്ഗോത്സവം 2024 പരിപാടിയിലാണ് കൂടിയാട്ടം അരങ്ങിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.