ചെറുതുരുത്തി: പ്രായമല്ല, പ്രതിഭയാണ് പ്രധാനമെന്ന് തെളിയിക്കുകയാണ് മുള്ളൂർക്കര പഞ്ചായത്തിന്റെ പകൽവീട്ടിലെ വയോധികർ. പകൽ വീട്ടിലെത്തുന്ന കുറച്ചു പേർ ചേർന്ന് രൂപവത്കരിച്ച സംഗമം വയോജന ക്ലബിന്റെ മൂന്നാം വാർഷികമാണ് വ്യാഴാഴ്ച. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ അവതരിപ്പിക്കാൻ പ്രായം മറന്ന് പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ഇവർ.
80 വയസ്സുള്ള പി.എസ്. രാഘവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘വൃദ്ധസദനം’ നാടകത്തിൽ മൂന്ന് സ്ത്രീകളടക്കം ഒമ്പതുപേരാണ് പ്രധാന വേഷമിടുന്നത്. ഇവരെക്കൂടാതെ അഞ്ച് സ്ത്രീകൾകൂടി അരങ്ങിലെത്തുന്നുണ്ട്. ആഴ്ചകളായി ഇവർ പരിശീലനത്തിലാണ്.
വാർധക്യം ബാധിക്കുന്നവരെ മക്കൾ ഉപേക്ഷിക്കുന്നതും വിദ്യാർഥികൾ മയക്കുമരുന്നിന് അടിമയാകുന്നതും തമിഴ്നാട്ടിലേക്ക് കടത്തിയ അരിക്കൊമ്പനും അടക്കമുള്ള വിഷയങ്ങൾ മിനിറ്റുള്ള നാടകത്തിലുണ്ട്. രണ്ട് ഗാനങ്ങളുമുണ്ട്. സംഗീതോപകരണങ്ങൾ ഉപയോഗിച്ചാണ് റിഹേഴ്സൽ നടക്കുന്നത്. മിമിക്രി, മോണോ ആക്ട്, നൃത്തം, പ്രച്ഛന്നവേഷം തുടങ്ങിയ പരിപാടികളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.