ചെറുതുരുത്തി: സ്കൂൾ വിദ്യാർഥിയുടെ മുങ്ങിമരണം നാടിനെ ദുഖത്തിലാഴ്ത്തി. ചെറുതുരുത്തി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഇസ്മയിലാണ് മരിച്ചത്. സ്കൂൾ വിട്ടുവന്ന ശേഷം പുതുശ്ശേരിയിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച കുളത്തിൽ കൂട്ടുകാരുമൊത്ത് നീന്തൽ പഠിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇസ്മയിലിന്റെ വേർപാട് ഇനിയും വിശ്വസിക്കാനാകുന്നില്ലെന്ന് അധ്യാപിക ഗീത പറഞ്ഞു.
മദ്റസ ഇല്ലാത്തതിനാലാണ് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കുളത്തിൽ നീന്തൽ പഠിക്കുന്ന കുട്ടികളെ കാണാനെന്ന് പറഞ്ഞ് ഇസ്മയിൽ വീട്ടിൽ നിന്ന് ഇറങ്ങിയത്. കുളത്തിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കുപ്പികൾ അരയിൽ കെട്ടിയാണ് കൂട്ടുകാർക്കൊപ്പം കുളത്തിൽ ചാടിയത്. ഇതിനിടെ അരയിൽ കെട്ടിയ കയറു പൊട്ടി കുപ്പികൾ ചിതറി മുങ്ങി പോയതായാണ് പൊലീസ് നിഗമനം. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കുളം വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. അടുത്തിടെയാണ് ഇത് നവീകരിച്ച് ജനങ്ങൾക്ക് കുളിക്കാനായി തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.