ചെറുതുരുത്തി: റേഷൻ കടകളിൽ വിതരണം ചെയ്യുന്ന ഗോതമ്പ് പൊടിയിൽ പുഴുക്കളെന്ന് ആക്ഷേപം. പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലത്തെ റേഷൻ കടയിൽനിന്ന് ശനിയാഴ്ച വൈകീട്ട് വാങ്ങിയ ഗോതമ്പ് പൊടിയിലാണ് പുഴുക്കളെ കണ്ടത്. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ ചെറുതുരുത്തി പുതുശ്ശേരി മണ്ഡലം കുന്നത്ത് വീട്ടിൽ സുധയുടെ വീട്ടിൽ രണ്ടു ദിവസം മുമ്പ് വാങ്ങിയ റേഷൻ ഗോതമ്പ് പൊടിയിലും സമാനമായി പുഴുവിനെ കണ്ടിരുന്നു.
കടയിൽ വിവരം ചെന്ന് പറഞ്ഞപ്പോൾ റേഷൻ അധികൃതരെ അറിയിക്കൂ എന്നാണ് കിട്ടിയ മറുപടി. മുൻഗണന വിഭാഗത്തിന് വിതരണം ചെയ്ത കേരള സർക്കാർ സപ്ലൈകോ ഫോർട്ടിഫൈഡ് ആട്ട എന്ന പേരിലെ പാക്കറ്റ് പൊട്ടിച്ച് അരിച്ചപ്പോഴാണ് നിരവധി പുഴുക്കളെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.