ഗുരുവായൂരിൽ എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ പാർട്ടി പതാകയുമായി

ബൈക്കിൽ പോകുന്ന കുട്ടി

ചുവപ്പൻ തൃശൂർ, ജില്ല പഞ്ചായത്ത് 29ൽ 24ലും എൽ.ഡി.എഫ്​

തൃശൂർ: ജില്ല പഞ്ചായത്തിൽ ഇടതു പടയോട്ടം. 29ൽ 24 സീറ്റും തൂത്തുവാരി ചരിത്ര വിജയമാണ്​ നേടിയത്​. 2005ലാണ്​ സമാനമായ ചുവപ്പൻ തരംഗം ജില്ല പഞ്ചായത്തിൽ അലയടിച്ചത്​. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്​ നാല്​ സീറ്റ്​ കൂടുതൽ പിടിച്ചെടുത്താണ്​ ഇടതു തേരോട്ടം. ഇട​ക്ക്​ 2010ൽ ഉണ്ടായ ഇടർച്ച​ ഇനി ഒരിക്കലും അനുവദിക്കുകയി​െല്ലന്ന പ്രഖ്യാപനമാണ്​ മികച്ച വിജയം. ഒമ്പതിൽനിന്ന്​ അഞ്ച്​ സീറ്റിലേക്ക്​ യു.ഡി.എഫ്​ ഒതുങ്ങി.

ചുവപ്പൻ വേലിയേറ്റത്തിൽ കോൺഗ്രസിെൻറ ഉറച്ചകോട്ടകളടക്കം ഒലിച്ചുപോയി. കൃത്യവും ശാസ്​ത്രീയവുമായ ഒറ്റക്കെട്ടായ പ്രവർത്തനമാണ് ഇടതിനെ മികച്ച വിജയത്തിലെത്തിച്ചത്. ചെറുപ്പക്കാർക്കും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളിൽ മികച്ച ഭരണം കാഴ്ചവെച്ച അംഗങ്ങൾക്കും കൂടുതൽ അവസരം നൽകി. ഒപ്പം പരിചയസമ്പന്നരെ കൂടി അണിനിരത്തി കളംനിറഞ്ഞാടുകയായിരുന്നു എൽ.ഡി.എഫ്​. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും പ്രാചാരണത്തിലെ പിന്നാക്കംപോക്കുമായി​ യു.ഡി.എഫ്​ കനത്ത പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു.

ഭരണപരാജയങ്ങൾ അടക്കം ജനങ്ങളിൽ എത്തിക്കുന്നതിൽ യു.ഡി.എഫിനായില്ല. എന്നാൽ, പരാജയം ഇത്ര കനത്തതാവുമെന്ന് യു.ഡി.എഫ് നേതാക്കളും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ഇടത്​ ഭരണസമിതിക്ക്​ ലഭിച്ച കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിെൻറ ദീൻദയാൽ ഉപാധ്യയ പഞ്ചായത്ത് ശാക്തീകരൺ പുരസ്കാരവും കേരളത്തിലെ ആദ്യ വെളിയിട വിസർജന മുക്ത ജില്ലക്കുള്ള സമ്പൂർണ ശുചിമുറി പുരസ്​കാരവും ലഭിച്ചിരുന്നു.

ബാലസൗഹൃദ ജില്ല, ഭിന്നശേഷി സൗഹൃദ ജില്ല, വയോജന സൗഹൃദ ജില്ല അടക്കം ഭരണസമതി മാനവികമുഖം നിഴലിക്കുന്ന പദ്ധതികൾ അടക്കം ചർച്ചയാക്കി. രണ്ടാംഘട്ടത്തിൽ എത്തിനിൽക്കുന്ന അർബുദത്തിനെതിരായ കാൻ തൃശൂർ പദ്ധതി അടക്കം ജനം ഏറ്റെടുത്തതാണ്​ വിജയ കാരണമെന്നാണ്​ ജടതു നേതാക്കളു​െട അഭിപ്രായം.

എന്നാൽ, അഴീക്കോട്​-മുനമ്പം ജങ്കാർ, വിജ്ഞാൻ സാഗർ അടക്കം കാതലായ പ്രശ്​നങ്ങൾ ജനങ്ങളിലേക്ക്​ എത്തിക്കാൻ പ്രതിപക്ഷത്തിനായില്ല. 16ൽ 15 സീറ്റും നേടി സി.പി.എമ്മും എട്ടിൽ ഏഴും നേടി സി.പി.ഐയും മികച്ച പ്രകടനമാണ്​ നടത്തിയത്​. എൽ.ജെ.ഡിക്കും എൻ.സി.പിക്കും ലഭിച്ച ഓരോ സീറ്റും അടക്കമാണ്​ 24 ഡിവിഷനുകൾ എൽ.ഡി.എഫ് സ്വന്തമാക്കിയത്. വടക്കേക്കാട്​ എൽ.ജെ.ഡിക്ക്​ സീറ്റു നൽകി നടത്തിയ പരീക്ഷണത്തിൽ മുസ്​ലിം ലീഗി​െൻറ സ്വന്തം മണ്ഡലമാണ്​ കടപുഴകിയത്​.

കഴിഞ്ഞ തവണ യുഡി.എഫ്​ പിടി​െച്ചടുത്ത തൃപ്രയാർ, കാട്ടകാമ്പാൽ ഡിവിഷനുകൾ ഇക്കുറി ഇടതുപക്ഷം സ്വന്തമാക്കി. കൊരട്ടിയിൽ നേര​േത്ത ജനതാദളിന് നൽകിയ സീറ്റ് ഇക്കുറിയും സി.പി.എം പിടിച്ചുവാങ്ങി മത്സരിച്ചത് ഫലംകണ്ടു. കഴിഞ്ഞ തവണ യു.ഡി.എഫിൽനിന്ന്​ ഇടത്തോട്ട് ചാഞ്ഞ്​ തിരുവില്വാമല, വാഴാനി, ചേർപ്പ്, മുല്ലശ്ശേരി, അവണൂർ എന്നീ ഡിവിഷനുകളും ഒപ്പം നിന്നു. എന്നാൽ, ഘടകകക്ഷികളായ ഐ.എൻ.എൽ, കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗത്തിന്​ നൽകിയ സീറ്റുകളിൽ വിജയം കാണാനായില്ല.

കഴിഞ്ഞ തവണ അപേക്ഷിച്ച്​ മൂന്ന്​ സീറ്റ്​ കുറഞ്ഞ്​ കോൺഗ്രസ്​ നാലും ഒരെണ്ണം നഷ്​ടമായ മുസ്​ലിം ലീഗിന് ഒന്നും അടക്കമാണ്​ യു.ഡി.എഫിന്​ അഞ്ച്​ സീറ്റ്​ ലഭിച്ചത്. പരമ്പരാഗത കോൺഗ്രസ്​ സീറ്റുകളായ കൊരട്ടി, ഡിവിഷൻ ഇടതിൽനിന്ന്​ പടിച്ചെടുക്കാനായത്​ മാത്രമാണ്​ ആശ്വാസം.

ആളൂരിൽനിന്ന്​ 27,764 വോട്ടുനേടി 2623​െൻറ ഭൂരിപക്ഷത്തിൽ വിജയിച്ച സി.പി.എമ്മിെൻറ പി.കെ. ഡേവിസും ആമ്പല്ലൂരിൽനിന്ന്​ 26,933 വോട്ടുനേടി 3,951 ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐയുടെ വി.എസ്.​ പ്രിൻസുമാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറുമാരായി പരിഗണിക്കപ്പെടുന്നത്.

ഇടതിന് ഹാപ്പി 'ലൈഫ്'

നഗരസഭ ഭരണം നിലനിർത്തി ഇടതുപക്ഷം. ലൈഫ് ഫ്ലാറ്റ് വിവാദവുമായി ബന്ധപ്പെട്ട് രാജ്യവ്യാപക ശ്രദ്ധ നേടിയ വടക്കാഞ്ചേരി നഗരസഭ, വിവാദങ്ങളെ ഉൾക്കൊള്ളാതെയാണ് തുടർഭരണത്തിലേക്ക് കാലെടുത്തു വെക്കുന്നത്. കഴിഞ്ഞ തവണത്തെ 25ൽനിന്ന് 24 സീറ്റ് എൽ.ഡി.എഫും 15 സീറ്റിൽ നിന്ന് 16 സീറ്റ് നേടി യു.ഡി.എഫും നിലവിലെ ഒരു സീറ്റ് നിലനിർത്തി ബി.ജെ.പി.യും രംഗത്തെത്തി. പുതുരുത്തിയിലെ രണ്ട് ഡിവിഷനും അകമലയും യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ മങ്കര, അത്താണി, ബ്ലോക്ക്‌ ഡിവിഷനുകളും എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. 

Tags:    
News Summary - District Panchayat 29 out of 24 LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.