എരുമപ്പെട്ടി: 15,000 കിലോമീറ്റർ റോഡുകൾ കൂടി ഈ സർക്കാറിന്റെ കാലത്ത് ബി.എം ആൻഡ് ബി.സിയാക്കി വികസിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുന്നംകുളം നിയോജക മണ്ഡലത്തിലെ ആദ്യ കിഫ്ബി പദ്ധതിയായ അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദേശീയപാതയിലെ കാസർകോഡ് മുതൽ തൃശൂർ വരെയുള്ള ഭാഗം 2024നുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുന്നംകുളം താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബിയിൽനിന്ന് 96 കോടി രൂപയുടെ അംഗീകാരം ജനുവരിയിൽ ലഭിക്കുമെന്ന് അധ്യക്ഷത വഹിച്ച എ.സി. മൊയ്തീൻ എം.എൽ.എ പറഞ്ഞു. കേച്ചേരി-അക്കിക്കാവ് ബൈപാസ് നിർമാണത്തിൽ കരാറുകാരന് വീഴ്ച സംഭവിച്ചതായും വീണ്ടും ടെൻഡർ വിളിച്ച് നിർമാണം ആരംഭിച്ചതായും എം.എൽ.എ അറിയിച്ചു.
രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ മീന സാജൻ, പി.ഐ. രാജേന്ദ്രൻ, എസ്. ബസന്ത് ലാൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജലീൽ ആദൂർ, പത്മം വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. മണി, ശാരിക, വാർഡ് അംഗം ബീന രമേശ്, കെ.ആർ.എഫ്.ബി-പി.എം.യു അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഇ.ഐ. സജിത് എന്നിവർ പങ്കെടുത്തു. കെ.ആർ.എഫ്.ബി-പി.എം.യു എക്സിക്യൂട്ടിവ് എൻജിനീയർ ബിന്ദു രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.