എരുമപ്പെട്ടി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ എരുമപ്പെട്ടി പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. കടങ്ങോട് പള്ളിമേപ്പുറം സ്വദേശി കുളങ്ങരവളപ്പിൽ ആഷിഫിനെയാണ് (27) നാടുകടത്തിയത്. ആറ് കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ഡി.ഐ.ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വർഷത്തേക്ക് ഇയാൾക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ല. എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ഇതോടെ എട്ടുപേരെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.