എരുമപ്പെട്ടി: മാനസിക പരിമിതിയുള്ള പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച മധ്യവയസ്കൻ അറസ്റ്റിൽ. എരുമപ്പെട്ടി തിപ്പല്ലൂർ ചൊവ്വല്ലൂർ വീട്ടിൽ ടോണിയെയാണ് (50) എരുമപ്പെട്ടി എസ്.ഐ കെ. അനുദാസും സംഘവും അറസ്റ്റ് ചെയ്തത്. മാതാപിതാക്കളില്ലാത്ത പെൺകുട്ടി വയോധികയായ അച്ചമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഇവർ പണിക്ക് പോകുന്ന സമയത്ത് വീടിനുള്ളിൽ കയറിയാണ് കുട്ടിയെ ഉപദ്രവിക്കുന്നത്.
ചകിത്സിക്കുന്ന ഡോക്ടറോട് ഇയാൾ തന്നെ ഉപദ്രവിക്കാറുണ്ടെന്ന കാര്യം കുട്ടി പറയുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പ് ചേർത്താണ് കേസെടുത്തിട്ടുള്ളത്. ഇയാൾ മോഷണ കേസിലും പ്രതിയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.എസ്.ഐമാരായ എ.വി. സജീവൻ, കെ.എസ്. ഓമന, പൊലീസ് ഓഫിസർമാരായ എ.ബി. ഷിഹാബുദ്ദീൻ, കെ. സഗുൺ, അജി പനക്കൽ, ജിനോ സെബാസ്റ്റ്യൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.