എ​രു​മ​പ്പെ​ട്ടി​യി​ൽ ന​ട​ന്ന ആ​ൽ​ക്കോ സ്കാ​ൻ വാ​ൻ പ​രി​ശോ​ധ​ന

ആൽക്കോ സ്കാൻ വാൻ പരിശോധനയുമായി പൊലീസ്

എരുമപ്പെട്ടി: കേരള പൊലീസിന്റെ ആൽക്കോ സ്കാൻ വാൻ എരുമപ്പെട്ടിയിൽ പരിശോധന നടത്തി. മദ്യപിച്ചും ലഹരി വസ്തുക്കൾ ഉപയോഗിച്ചും വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പരിശോധന. ബസ്, ഓട്ടോ, ടാക്സി, ഗുഡ്സ് വാഹനങ്ങളിലേയും സ്കൂൾ വാഹനങ്ങളിലേയും ഡ്രൈവർമാർ, ഇരുചക്ര വാഹന യാത്രക്കാർ എന്നിവരെയാണ് പരിശോധിച്ചത്.

രണ്ട് ബൈക്ക് യാത്രക്കാർ മദ്യപിച്ച് വാഹനമോടിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇവർക്കെതിരെ നടപടി സ്വീകരിച്ചു. എരുമപ്പെട്ടി എസ്.ഐമാരായ ടി.സി. അനുരാജ്, കെ.പി. ഷീബു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഓഫിസർമാരായ സുരേഷ് ബാബു, ഷാജി, ഷംനാദ്, വൈശാഖ് എന്നിവർ പങ്കെടുത്തു.

എരുമപ്പെട്ടി മേഖലയിലെ എം.ഡി.എം.എ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിനായി വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ് അറിയിച്ചു. ജില്ല പൊലീസ് മേധാവി അങ്കിത്ത് അശോകന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് കമീഷണർ ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ കുന്നംകുളം ഡിവിഷന് കീഴിലുള്ള പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തിവരുന്നുണ്ട്.

Tags:    
News Summary - Police with alco scan van

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.