എരുമപ്പെട്ടി: പുഴയിലൂടെ ഒഴുകിവന്ന തേങ്ങ ശേഖരിക്കുന്നതിനിടെ പുഴയിൽ വീണയാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. തയ്യൂർ ലോകരത്തികാവിന് പടിഞ്ഞാറ് നരിയംപുള്ളി വീട്ടിൽ മണിയെയാണ് (66) കാണാതായത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. എരുമപ്പെട്ടി ആലുക്കൽ ചിറപ്പാലത്തിെൻറ കൈവരിയിൽ ഇരുന്ന് വലത്തോട്ടി ഉപയോഗിച്ച് ഒഴുകി വരുന്ന തേങ്ങ പിടിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. വാഴാനി ഡാം തുറന്നതിനാൽ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.
വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയും എരുമപ്പെട്ടി പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകീട്ട് ആറരയോടെ തെരച്ചിൽ നിർത്തി. വ്യാഴാഴ്ച രാവിലെ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.