എരുമപ്പെട്ടി: കുണ്ടന്നൂർ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന് സമീപത്തെ പാതയോരത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈനാണ് പൊട്ടിയത്. കടങ്ങോട് ശുദ്ധജലവിതരണ പദ്ധതിയുടെ നിരവധി ഭാഗങ്ങളിൽ വെള്ളം പാഴാകുന്നത് നിത്യസംഭവമാണ്.
നിർമാണം കഴിഞ്ഞ് പമ്പിങ് തുടങ്ങിയത് മുതൽ പൊട്ടുന്നത് പതിവാണ്. കോടികൾ ചെലവഴിച്ച് പൂർത്തീകരിച്ച പദ്ധതിയിൽ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതിനാലാണ് അടിക്കടി തകരാർ സംഭവിക്കുന്നത്. പൈപ്പ് പൊട്ടിയാൽ അടിയന്തരമായി ശരിയാക്കാത്തത് കാരണം ദിവസങ്ങളോളം കുടിവെള്ളം പാഴാകുന്നു. ജനം പലതവണ പരാതിപ്പെട്ടാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.