എരുമപ്പെട്ടി: കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് എൻ.ഡി.പി.എസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചു. എരുമപ്പെട്ടി ബി.എസ്.എൻ.എൽ റോഡിലെ തെന്നമ്പാറ വീട്ടിൽ അമീറിനെയാണ് (25) കലക്ടർ വി.ആർ. കൃഷ്ണതേജയുടെ ഉത്തരവ് പ്രകാരം കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി കാപ്പ പ്രകാരം ജില്ലയിൽനിന്ന് നാടുകടത്തിയ അമീർ പാലക്കാട് ജില്ലയിലെ കറുകപുത്തൂരിൽ താമസിച്ചുവരവെയാണ് എൻ.ഡി.പി.എസ് നിയമപ്രകാരം അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ മൂന്നിനാണ് 7.34 ഗ്രാം എം.ഡി.എം.എയുമായി അമീറിനെയും കാണിപ്പയ്യൂർ കണ്ടിരുത്തി വീട്ടിൽ സുബിനെയും ചാലിശ്ശേരി പൊലീസ് പിടികൂടിയത്.
തുടർന്നാണ് കലക്ടറുടെ ഉത്തരവ് പ്രകാരം അമീറിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. അമീറിനെതിരെ എരുമപ്പെട്ടി, കുന്നംകുളം പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ അഞ്ച് കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.