എരുമപ്പെട്ടി: മൊബൈൽ ടവറുകളിൽനിന്ന് ബാറ്ററി മോഷ്ടിച്ച കേസിലെ പ്രതികളെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാങ്കുളം സ്വദേശികളായ വാഴക്കുളം മരമ്പിള്ളി മഞ്ഞപ്പെട്ടി ദേശത്ത് ചാഴിക്കേരി വീട്ടിൽ ഷാജി (42), ചൊവ്വര ശ്രീമൂലനഗരം കാരയിൽ ദേശത്ത് കടവിലാൻ വീട്ടിൽ നിസാർ (40), കിഴക്കുംഭാഗം പാറപ്പുറംകര ദേശത്ത് കൊല്ലാട്ട് വീട്ടിൽ നസീർ (49) എന്നിവരെയാണ് എരുമപ്പെട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ബി. ലത്തീഫ് അറസ്റ്റ് ചെയ്തത്.
പന്നിത്തടം, എയ്യാൽ പ്രദേശങ്ങളിലെ മൊബൈൽ ടവറുകളിൽനിന്ന് മാർച്ച് 20നാണ് ഇവർ ബാറ്ററികൾ മോഷ്ടിച്ചത്. പന്നിത്തടം ടവറിൽ നിന്ന് 24 ബാറ്ററിയും എയ്യാൽ ഉപ്പുപാറ ടവറിൽനിന്ന് 27 ബാറ്ററിയുമാണ് മോഷ്ടിച്ചത്. ഏകദേശം രണ്ടുലക്ഷം രൂപ വിലമതിക്കും.
എസ്.ഐമാരായ എം. ബിജു, സി.എ. സനൽ കുമാർ, എ.എസ്.ഐ, കെ.ആർ. ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എസ്. അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ എസ്. തോമസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.