പട്ടിക്കാട്: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശമായ ആനവാരിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം അനുവദിച്ചുള്ള ഉത്തരവ് മന്ത്രി കെ. രാജൻ വിതരണം ചെയ്തു. മരണമടഞ്ഞ മൂന്നുപേരുടെയും ഭവനങ്ങളിൽ മന്ത്രി നേരിട്ട് എത്തിയാണ് ധനസഹായം അനുവദിച്ചുള്ള ഉത്തരവ് കൈമാറിയത്. നിയമസഭ സമ്മേളനം ചേർന്ന അവസരത്തിൽ പ്രത്യേകമായി പരിഗണിച്ചാണ് അടിയന്തര ഇടപെടലിലൂടെ ധനസഹായത്തിനുള്ള ഉത്തരവ് പുറത്തിറക്കിയതെന്ന് സന്ദർശന വേളയിൽ മന്ത്രി പറഞ്ഞു.
നാല് ലക്ഷം രൂപ വീതമാണ് ഒരോ കുടുംബത്തിനും അനുവദിച്ചത്. കഴിഞ്ഞ നാലിനാണ് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ സിറാജ്, വിപിൻ, അജിത്ത് എന്നിവർ മരിച്ചത്. മന്ത്രിയോടൊപ്പം ജില്ല കലക്ടർ വി.ആർ. കൃഷ്ണ തേജ, തഹസിദാർ ജയശ്രീ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.