മുളങ്കുന്നത്തുകാവ്: സമൂഹത്തിന് ബലമുള്ള അടിത്തറ വേണമെങ്കിൽ ആരോഗ്യമുള്ള ജനത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ സർവകലാശാല മെഡിക്കൽ പഠനരംഗത്ത് മികവുറ്റ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. പൊതുജനാരോഗ്യത്തിന് ഉപകരിക്കുന്നവിധം പഠന ഗവേഷണരംഗങ്ങളിൽ മികവുറ്റ സംഭാവനകൾ നൽകുന്ന സ്ഥാപനമായി സര്‍വകലാശാല മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വകലാശാലയില്‍ പുതുതായി പണി കഴിപ്പിച്ച പരീക്ഷാഭവന്, വിജ്ഞാന് ഭവന് എന്നിവ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയം, ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് സമുച്ചയം, രണ്ടുകോടി ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
മരാമത്തുപണികള്‍ക്ക് നേതൃത്വം വഹിച്ചവരെ ആരോഗ്യ മന്ത്രി ആദരിച്ചു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ, പ്രൊ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ബിജു, അവണൂര്‍ ഗ്രാമപഞ്ചായത് അംഗം തോമസ് പുത്തിരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.