ഹൃദയ വാ​ല്‍വ് മാ​റ്റി​വെച്ച തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സം​ഘം

ഹൃ​ദ​യം തു​റ​ക്കാ​തെ വാ​ല്‍വ് മാ​റ്റി​വെച്ച് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്

തൃ​ശൂ​ര്‍: ഹൃ​ദ​യം തു​റ​ക്കാ​തെ അ​തി​നൂ​ത​ന സം​വി​ധാ​ന​ത്തി​ലൂ​ടെ ഹൃ​ദ​യ വാ​ല്‍വ് മാ​റ്റി​വെച്ച് തൃ​ശൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്.അ​ക്കി​ക്കാ​വ് സ്വ​ദേ​ശി​നി​യാ​യ 74 വ​യ​സ്സുള്ള വീ​ട്ട​മ്മ​ക്കാ​ണ് വാ​ല്‍വ് മാ​റ്റി​വെച്ച​ത്. കേ​ര​ള​ത്തി​ലെ ചു​രു​ക്കം ചി​ല ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്രം ചെ​യ്യാ​റു​ള്ള ഈ ​ചി​കി​ത്സ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ദ്യ​മാ​യാ​ണ് ന​ട​ത്തി​യ​ത്. ചി​കി​ത്സ​യി​ല്‍ പ​ങ്കെ​ടു​ത്ത മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മു​ഴു​വ​ന്‍ ടീം ​അം​ഗ​ങ്ങ​ളേ​യും മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​ഭി​ന​ന്ദി​ച്ചു.

ന​ട​ക്കു​മ്പോ​ള്‍ കി​ത​പ്പ്, ശ്വാ​സം​മു​ട്ട​ല്‍, നെ​ഞ്ചു​വേ​ദ​ന, ഇ​ട​ക്കി​ടെ ബോ​ധം കെ​ട്ടു​വീ​ഴ​ല്‍ എ​ന്നീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ട് കൂ​ടി​യാ​ണ് 74കാ​രി കാ​ര്‍ഡി​യോ​ള​ജി ഒ.​പി​യി​ല്‍ വ​ന്ന​ത്. തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ ഇ​വ​രു​ടെ ഹൃ​ദ​യ​ത്തി​ന്റെ അ​ക​ത്തു​ള്ള അ​യോ​ര്‍ട്ടി​ക് വാ​ല്‍വ് വ​ള​രെ അ​ധി​കം ചു​രു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി.

നെ​ഞ്ചോ, ഹൃ​ദ​യ​മോ തു​റ​ക്കാ​തെ കാ​ലി​ലെ ര​ക്ത​കു​ഴ​ലി​ലൂ​ടെ ക​ത്തീ​റ്റ​ര്‍ എ​ന്ന ഒ​രു ട്യൂ​ബ് ക​ട​ത്തി, ഒ​രു ബ​ലൂ​ണ്‍ ഉ​പ​യാ​ഗി​ച്ച് ചു​രു​ങ്ങി​യ വാ​ല്‍വ് വി​ക​സി​പ്പി​ക്കു​ക​യും തു​ട​ര്‍ന്ന് മ​റ്റൊ​രു ക​ത്തീ​റ്റ​ര്‍ ട്യൂ​ബി​ലൂ​ടെ കൃ​ത്രി​മ വാ​ല്‍വ് ഹൃ​ദ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച് അ​വി​ടെ സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ടി.​എ.​വി.​ആ​ര്‍ ചി​കി​ത്സ.

കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ക​രു​ണ​ദാ​സ്, ഡോ​ക്ട​ര്‍മാ​രാ​യ ആ​ന്റ​ണി പാ​ത്താ​ട​ന്‍, ബി​ജി​ലേ​ഷ്, ഹ​രി​കൃ​ഷ്ണ, നി​തി​ന്‍, എ​ന്നി​വ​രും അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ​ക്ട​ര്‍മാ​രാ​യ അ​മ്മി​ണി​കു​ട്ടി, അ​രു​ണ്‍ വ​ര്‍ഗീ​സ്, ആ​തി​ര, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രും അ​ട​ങ്ങു​ന്ന സം​ഘം മൂ​ന്നു​മ​ണി​ക്കൂ​റോ​ളം കൊ​ണ്ട് ചി​കി​ത്സ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി.

ഡോ. ​ഷ​ഫീ​ക്ക് മ​ട്ടു​മ്മ​ല്‍, കാ​ത്ത് ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്മാ​രാ​യ അ​ന്‍സി​യ, അ​മൃ​ത, ന​ഴ്സു​മാ​രാ​യ ബീ​ന പൗ​ലോ​സ്, ര​ജ​നി, മീ​ത്തു എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി. 

Tags:    
News Summary - Thrissur Medical College replaces the valve without opening the heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.