ഇരിങ്ങാലക്കുട (തൃശൂർ): കൂടല്‍മാണിക്യം ക്ഷേത്രത്തിെൻറ കിഴക്കേ ഗോപുരനട ലോകോത്തര നിലവാരത്തിലേക്ക്. നൂതന സാങ്കേതിക വിദ്യയായ ഫസാഡ് ലൈറ്റിങ് സംവിധാനം ഉപയോഗിച്ച് കിഴക്കെ ഗോപുരത്തില്‍ ഒരുക്കിയ ദീപാലങ്കാരങ്ങളുടെ ട്രയല്‍ റണ്‍ വെളളിയാഴ്ച വൈകീട്ട് നടന്നു.
പാരമ്പര്യേതര ചായം പൂശലും അശ്രദ്ധയും കാരണം മറഞ്ഞിരിക്കുന്ന കെട്ടിടത്തിെൻറ ഘടനയുടെ യഥാര്‍ഥ വാസ്തുവിദ്യ കോണ്ടൂര് ലൈറ്റിങ് ഡിസൈനില്‍ അധിഷ്ഠിതമായ ഈ ദീപാലങ്കാരങ്ങളോടെ ഭംഗിയായി കാണാനാവും.
ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഒരുക്കുന്ന ആദ്യത്തെ സംരംഭമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നതെന്ന് ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. ഐ.സി.എല്‍ ഫിന്‍കോര്‍പ് എം.ഡി കെ.ജി. അനില്‍കുമാറാണ് സമര്‍പ്പണമായി ഗോപുരം നവീകരിച്ച് ദീപാലങ്കാരങ്ങള്‍ ഒരുക്കിയത്. ജൂലൈ 15ഓടെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവും ചേര്‍ന്നുള്ള ചടങ്ങില്‍ ഗോപുര സമര്‍പ്പണം നടത്താനാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.