കയ്പമംഗലം: കാക്കാത്തിരുത്തിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മൂന്ന് മാസം. പരാതി നൽകിയിട്ടും പരിഹരിക്കാതെ അധികൃതർ. കാക്കാത്തിരുത്തി സെന്ററിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
ഈ വെള്ളം ഒഴുകിയെത്തുന്നത് പന്ത്രണ്ടോളം കുടുംബങ്ങൾ സഞ്ചരിക്കുന്ന വഴിയിലേക്കാണ്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾക്കടക്കം ഈ വെള്ളം താണ്ടി വേണം റോഡിലെത്താൻ.
വാട്ടർ അതോറിറ്റി അധികൃതരെ പലവട്ടം വിളിച്ച് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഈ മേഖലയിൽ പൊട്ടിയ അഞ്ചിലധികം പൈപ്പുകൾ നന്നാക്കിയെങ്കിലും ഈ ഭാഗം ഒഴിവാക്കിയെന്നും നാട്ടുകാർ പറഞ്ഞു. എത്രയും പെട്ടെന്ന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.