കാക്കാത്തിരുത്തിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
text_fieldsകയ്പമംഗലം: കാക്കാത്തിരുത്തിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മൂന്ന് മാസം. പരാതി നൽകിയിട്ടും പരിഹരിക്കാതെ അധികൃതർ. കാക്കാത്തിരുത്തി സെന്ററിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
ഈ വെള്ളം ഒഴുകിയെത്തുന്നത് പന്ത്രണ്ടോളം കുടുംബങ്ങൾ സഞ്ചരിക്കുന്ന വഴിയിലേക്കാണ്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾക്കടക്കം ഈ വെള്ളം താണ്ടി വേണം റോഡിലെത്താൻ.
വാട്ടർ അതോറിറ്റി അധികൃതരെ പലവട്ടം വിളിച്ച് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഈ മേഖലയിൽ പൊട്ടിയ അഞ്ചിലധികം പൈപ്പുകൾ നന്നാക്കിയെങ്കിലും ഈ ഭാഗം ഒഴിവാക്കിയെന്നും നാട്ടുകാർ പറഞ്ഞു. എത്രയും പെട്ടെന്ന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.