കൊടകര: ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിൻ യാത്രക്കിടെ കന്യാസ്ത്രീകളെ സംഘ്പരിവാറുകാർ അക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി തെരുവ്നാടകം. കൊടുങ്ങ സെന്‍റ് സെബാസ്റ്റ്യന്‍സ് ഇടവക കത്തോലിക്ക കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലാണ് കന്യാസ്ത്രീകൾക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് ഝാൻസി സംഭവം പുനരാവിഷ്കരിച്ച് നാടകം അവതരിപ്പിച്ചത്.
മുറിവുകളിൽ മരുന്ന് പുരട്ടുകയും അനാഥർക്ക് അമ്മയാവുകയും കുരുന്നുകൾക്ക് വിദ്യ പകരുകയും ചെയ്യുന്ന കന്യാസ്ത്രീകളെ എന്തിന്‍റെ പേരിലാണ് ആക്രമിക്കുന്നതെന്ന് നാടകം ചോദിക്കുന്നു. അഴിമതിയോ തീവ്രവാദമോ സ്ഫോടനമോ വർഗീയതയോ നടത്താത്ത ഇവരെ അക്രമിച്ചതിന്‍റെ പേരിൽ ലജ്ജിച്ച് തലതാഴ്ത്തുന്നതായും ഇവർക്ക് നീതി ലഭ്യമാക്കണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു.
മാര്‍ച്ച് 19ന് ട്രെയിനില്‍ സഞ്ചരിക്കവേയാണ് കന്യാസ്ത്രീകളെയും സന്യാസാര്‍ത്ഥികളെയും ആക്രമിക്കുകയും വലിച്ചിറക്കി നിയമപാലകരുടെ ഒത്താശയോടെ കൊലവിളി നടത്തുകയും ചെയ്തത്.
ദേവാലയാങ്കണത്തില്‍ നടന്ന തെരുവുനാടകത്തിനും പ്രതിഷേധത്തിനും ഇടവക വികാരി ഫാ. ജെയ്‌സന്‍ വടക്കുംചേരി, കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്‍റ് ജെയ്‌സന്‍ വടക്കുംചേരി, സെക്രട്ടറി നെല്‍സന്‍ തേക്കിലക്കാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സന്യാസമേഖലയില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്കും സന്യാസ്താർഥികള്‍ക്കും സംരക്ഷകരായിരിക്കുമെന്ന് ഇടവക വിശ്വാസികള്‍ പ്രതിഞ്ജയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.