കൊടുങ്ങല്ലൂർ: പ്രചാരണം ഒരുവട്ടം പിന്നിട്ടപ്പോൾ സ്ഥാനാർഥിക്ക് വോട്ടില്ല. എറിയാട് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് നാമനിർദേശത്തിന് മുേമ്പ സ്ഥാനാർഥി പുറത്തായത്. വനിത സംവരണ സീറ്റായ വാർഡിൽ എൻ.ഡി.എ സ്ഥാനാർഥിക്കാണ് ഈ ദുർഗതി.
വാർഡിലെ ഒരു ആർ.എസ്.എസ് പ്രവർത്തകെൻറ ഭാര്യയെയാണ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ബി.ജെ.പി പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിലും അവരുണ്ടായിരുന്നു. ഇതോടെ പാർട്ടിക്കാരൊടൊപ്പം അവർ വാർഡിൽ പ്രചാരണവും തുടങ്ങിയിരുന്നു.
ഇതിനിടെ നാമനിർദേശ പത്രിക പൂരിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് ഏവരും ഞെട്ടിപ്പോയത്. വോട്ടർ പട്ടികയിൽ സ്ഥാനാർഥിയുടെ പേരില്ല. തെരഞ്ഞെടുപ്പിെൻറ ത്രില്ലും ആവേശവും സിരകളിൽ കയറി തുടങ്ങിയ സ്ഥാനാർഥി നിരാശയിലായെങ്കിലും പാർട്ടിക്കാർ മറ്റൊരു വനിത സ്ഥാനാർഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി. ഒടുവിൽ മറ്റൊരു വനിതയെ കണ്ടെത്തിയെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.