തൃശൂർ: പാലയൂർ മഹാതീർഥാടനത്തിലും ആറാട്ടുപുഴ പൂരത്തിന്റെ പ്രധാന ചടങ്ങായ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിലും പങ്കെടുത്ത് ഇടത് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ പര്യടനം. ഞായറാഴ്ച പുലർച്ചെ നാലരയോടെ സുനിൽകുമാർ ലൂർദ്ദ് മാതാവിന്റെ കത്തീഡ്രൽ പള്ളിയിലെത്തി. വിശ്വാസികൾക്കൊപ്പം ഏറെനേരം ചിലവഴിച്ചു. അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ പ്രാർഥനകൾക്കുശേഷം തീർഥാടകരെ യാത്രയാക്കിയിട്ടാണ് സ്ഥാനാർഥി മടങ്ങിയത്.
വൈകീട്ട് പാലയൂർ പള്ളിയിൽ തീർഥാടനം സമാപിച്ചപ്പോഴും സ്ഥാനാർഥി സന്നിഹിതനായിരുന്നു. പിന്നീട്, അന്തിക്കാട് സ്കിൽ ടച്ച് വർക്ക് ഷോപ്പ് ഉദ്ഘാടനവും എൽ.ഡി.എഫ് ചൂരക്കോട് 25ാം ബൂത്ത് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും നിർവഹിച്ച ശേഷം, പ്രസിദ്ധമായ കരിക്കൊടി ചകിരി തൊഴിലാളി സമരത്തിൽ പങ്കെടുത്ത കരുവത്ത് ബാലനെ സന്ദർശിച്ചു.
ശ്രീ കേരളവർമ കോളജിലെ തന്റെ ഫിലോസഫി അധ്യാപികയായിരുന്ന റിട്ട. പ്രഫ. രാജേശ്വരി കുഞ്ഞമ്മയെ വീട്ടിൽ സന്ദർശിച്ചു.
ഉച്ചക്ക് വെട്ടുകാട് പള്ളിയിൽ ഊട്ടുതിരുന്നാളിൽ പങ്കെടുത്ത ശേഷം, കോടന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും തുടർന്ന് തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിലും മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കെടുത്താണ് സ്ഥാനാർഥി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.