തൃശൂർ: ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം നടത്തിയതിന് കയ്പമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടോണ എൻറര്‍പ്രൈസസ് എന്ന സ്ഥാപനത്തിനെതിരെ കേസെടുത്തു.
തൃശൂര്‍ അസിസ്റ്റൻറ് കണ്‍ട്രോളര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിൽ മിന്നല്‍പരിശോധന നടത്തുകയായിരുന്നു. ഇതരസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന സാനിറ്റൈസറുകളുടെ ലേബലുകളിലും പാക്കിങ്ങിലും മാറ്റംവരുത്തി വില്‍പന നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
മാനുഫാക്ചറിങ് ലൈസന്‍സ് ഇല്ലാതെ സാനിറ്റൈസര്‍ നിര്‍മിക്കുന്നത് ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം അഞ്ചു വര്‍ഷത്തോളം തടവും ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പിടിച്ചെടുത്ത വസ്തുക്കളും രേഖകളും കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പരിശോധനയില്‍ സീനിയര്‍ ഡ്രഗ്‌സ് ഇന്‍സ്പെക്ടർ ബെന്നി മാത്യു, ഡ്രഗ്‌സ് ഇന്‍സ്പെക്ടർ ഇൻറലിജന്‍സ് വിഭാഗം എം.പി. വിനയന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.