ദേശമംഗലം: കോവിഡിനെ തുടർന്ന് ജീവിതം വഴിമുട്ടിയ കറ്റുവട്ടൂർ കള്ളിവളപ്പിൽ മുഹമ്മദാലി മുസ്ലിയാർ (47) എന്ന അലി ഉസ്താദ് അതിജീവന പോരാട്ടത്തിലാണ്. പുതുശ്ശേരിയിൽ വഴിയോരത്ത് അത്തറും സെൻറും മോതിരക്കല്ലുകളും മാസ്ക്കും വിറ്റാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
21ാം വയസ്സ് മുതൽ 26 വർഷമായി മദ്റസ അധ്യാപകനാണ് ഇദ്ദേഹം. കോവിഡിനെ തുടർന്ന് തൊഴിൽ ഇല്ലാതായതോടെയാണ് വഴിയോര വിൽപനയിലേക്ക് തിരിഞ്ഞത്. ചില കൂട്ടുകാർ തുക നൽകി സഹായിച്ചു. വെള്ളിയാഴ്ച ദിവസങ്ങളിൽ മുസ്ലിം പള്ളിക്ക് മുന്നിലും കച്ചവടം ചെയ്യുന്നുമുണ്ട്. കോഴിക്കോട്, തിരൂർ, മമ്പുറം സ്ഥലങ്ങളിൽനിന്നാണ് അത്തറുകൾ കൊണ്ടുവരുന്നത്. 50 മുതൽ 100 രൂപ വരെയാണ് ഒരു ചെറിയ കുപ്പി അത്തറിന് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.