ഒല്ലൂര്‍: ‘ഞങ്ങളുടെ പോക്കറ്റ് മണി ഡയാലിസിസിന് കൊടുത്താലോ അമ്മേ’ എന്ന ചേദ്യത്തിന് മുന്നില്‍ ഡെല്‍സി ഒരുനിമിഷം ശങ്കിച്ചു. ഡയാലിസിസിനെക്കുറിച്ച് നഴ്സായ അമ്മ ഡെല്‍സി വിവരിച്ചത് സസൂക്ഷം കേട്ട മക്കളായ കാതറിന്റെയും എഡ്വിന്റെയും എസ്താറിന്റെയും മുഖത്തെ ഭാവദേദങ്ങള് ശ്രദ്ധിച്ചിരുന്നു എങ്കിലും ഇത്തരത്തില്‍ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഉത്തരം കൊടുക്കാന്‍ അൽപം വൈകിയെങ്കിലും കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. മൂന്നുപേരും നിങ്ങളുടെ പോക്കറ്റ് മണി ഡയാലിസിസിന് നല്കിയാല് അമ്മ നല്ല ഒരു സമ്മാനം തരാം. ഇതോടെ കുട്ടികള്‍ക്ക് ആവേശമായി. അവര്‍ സബര്‍മതിയുടെ ചെയര്‍മാനായ ജോസ് പറമ്പനെ നേരില്‍ വിളിച്ചാണ് തങ്ങളുടെ പോക്കറ്റ് മണി നല്‍കാം എന്നുപറഞ്ഞത്.
അടുത്തദിവസം തന്നെ ജോസും കൂട്ടുകാരും തൈക്കാട്ടുശ്ശേരി ആലുക്ക വീട്ടില്‍ ജെറോം ജോണിന്റെ വീട്ടിലെത്തി. കുട്ടികള്‍ സമ്മാനിച്ച പ്ലാസ്റ്റിക് കുടം പൊട്ടിച്ച് പണം എണ്ണി തിട്ടപ്പെടുത്തി. മൂന്നുപേര്‍ക്കും അമ്മയും പപ്പയും ബന്ധുക്കളും നല്കിയ സമ്മാനമായ നാലായിരത്തിലധികം രൂപയായിരുന്നു അതിൽ. മൂന്നുപേരുടെയും ചേര്‍ത്ത് പതിനായിരത്തിലധികം രൂപയാണ് സബര്‍മതിയുടെ ഡയാലിസിസ് രോഗികള്‍ക്ക് വേണ്ടി നല്‍കിയത്. ഉമ്മന്‍ ചാണ്ടി അനുസ്മരണയോഗത്തില്‍ സബര്‍മതി ചാരിറ്റബിൾ ട്രസ്റ്റ് ചെയര്മാന് ജോസ് പറമ്പനും ശശി പോട്ടയിലും ചേര്‍ന്ന് കാതറിനും എഡ്വിനും എസ്താറിനും സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.