ഒല്ലൂര്‍: ജോലി നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യത്തില്‍ ട്രെയ്ലര് ലോറി ഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ ഒല്ലൂര്‍ പൊലീസ് പിടികൂടി. ഫോര്‍ട്ട് കൊച്ചി അവരാവതി വീട്ടില്‍ സുവര്‍ണന്റെ മകന് ശ്യാമിനെ (44) കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നെന്മാറ സ്വദേശികളായ കല്‍നാട്ടില്‍ വീട്ടില്‍ കാര്‍ത്തിക് (22), ശെന്തില്‍കുമാര്‍ (52) എന്നിവരാണ് പിടിയിലായത്. പ്രതികളെ ഒല്ലൂര്‍ പൊലീസ് നെന്മാറയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ട്രെയ്ലര് ലോറി ഡ്രൈവറായ കാര്‍ത്തിക് വഴി രണ്ടുമാസം മുമ്പ് ജോലിയില്‍ പ്രവേശിച്ച ശ്യാം തുടര്‍ച്ചയായി ജോലിചെയ്യുന്നത് മൂലം കാര്‍ത്തിക്കിന് ജോലി ലഭിക്കാത്തതാണ് ആക്രമണത്തിന് കാരണം. ഇത് സംബന്ധിച്ച് കാര്‍ത്തിക്കും ശ്യാമും തമ്മില്‍ ഫോണില്‍ അസഭ്യം പറയുകയും പരസ്പരം ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.
കഴിഞ്ഞദിവസം പാലക്കാട് നിന്നും കാര്‍ത്തിക്കും സെന്തില്‍കുമാറും ചേര്‍ന്ന് ലോറി പിന്തുടര്ന്ന് കുഞ്ഞനംപാറ സിഗ്നലില്‍ വെച്ച് വണ്ടി തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ലോറിയുടെ ഇരുവശത്തെയും ചില്ല് തകര്‍ത്ത് ശ്യാമിനെ വലിച്ച് പുറത്തിറക്കി കമ്പിവടിക്കൊണ്ട് തലയിലും കൈയിലും പുറത്തും മർദിക്കുകയായിരുന്നുവെന്ന് പൊലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.