തൃശൂരിലൂടെ കടന്നുപോകുന്നത്​ മൂന്നിലൊന്ന് ​െട്രയിനുകൾ മാത്രം

തൃശൂർ: കോവിഡി​െൻറ പശ്ചാത്തലത്തിൽ തൃശൂരിലൂടെ കടന്നുപോകുന്നത് നേരത്തെ ഉണ്ടായിരുന്നതി​െൻറ​ മൂന്നിലൊന്ന് ​െട്രയിനുകൾ മാത്രം. മാർച്ച് 22വരെ 87 ജോടി യാത്രാ ട്രെയിനുകളാണ് തൃശൂരിലൂടെ പോയിരുന്നത്. നിലവിൽ 29 ജോടി വണ്ടികളാണ് ഓടുന്നത്.

അടുത്ത ആഴ്​ചയിൽ കൂടുതൽ വണ്ടികൾ ഓടാൻ സാധ്യതയുണ്ട്​. വേണാട്​, ജനശതാബ്​ദി അടക്കം ചുരുക്കം ട്രെയിനുകളാണ്​ നിലവിൽ പ്രതിദിന സർവിസ്​ നടത്തുന്നത്​. മലബാർ, മാവേലി, തൃശൂർ-നിലമ്പൂർ രാജ്യറാണി എക്​സ്​പ്രസ്​, ഗുരുവായൂർ- തിരുവനന്തപുരം എക്​സ്​പ്രസുകൾ ഓടുന്നതിന്​ അനുമതിതേടി കത്തയച്ചിട്ടുണ്ട്​. എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-മധുര, എറണാകുളം-കണ്ണൂർ ഇൻറർസിറ്റി, കണ്ണൂർ-ആലപ്പി എക്​സിക്യൂട്ടിവ്​ അടക്കം വണ്ടികൾ സർവിസ്​ നടത്തുന്നതിനും അനുമതിതേടിയിട്ടുണ്ട്​.

നിലവിൽ തൃശൂർവഴി കടന്നുപോകുന്നത്​ കോവിഡ്​കാല പ്രത്യേക ട്രെയിനുകൾ മാത്രമാണ്​. പൂർണമായും മുൻകൂട്ടി റിസർവ്​ ചെയ്ത യാത്രക്കാർക്ക് വേണ്ടിയാണ് ഇവ ഓടുന്നത്. സാധാരണ ടിക്കറ്റുകളുടെ വിൽപന ഇതുവരെ ആരംഭിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.