ആമ്പല്ലൂർ: അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി ഒരേ യൂനിഫോം. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കിയത്. ഷര്‍ട്ടും പാന്റ്സുമാണ് യൂനിഫോം.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം പ്രഖ്യാപനം കെ.കെ. രാമചന്ദ്രന് എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.വി. വല്ലഭൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ല ഉപഡയറക്ടർ ടി.വി. മദനമോഹനൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടെസി വിൽസൺ, അളഗപ്പനഗർ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ജിജോ ജോൺ, പഞ്ചായത്ത് അംഗം ദിനിൽ പാലപറമ്പിൽ, എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. എൻ.ജെ. ബിനോയ്, പി.ടി.എ പ്രസിഡന്റ് സോജൻ ജോസഫ്, പ്രധാനാധ്യാപിക സിനി എം. കുര്യാക്കോസ്, പ്രിൻസിപ്പൽ റോയി തോമസ്, ഒ.എസ്.എ പ്രസിഡന്റ് ഡേവിസ് വറീത്, സ്റ്റാഫ് സെക്രട്ടറി അമൃത ഡൊമിനിക് എന്നിവർ സംസാരിച്ചു. പി.ടി.എ ഭാരവാഹികളായ പി.വി. സുനിൽകുമാർ, രമ്യ സതീഷ്, അധ്യാപകരായ എം. ബ്രൈറ്റി, എം.ബി. സജീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.