തൃശൂർ: കോവിഡിനിടയിലും മുടങ്ങാതെ കാവൽ പണിക്കെത്തുന്ന വ്യാപാര സ്ഥാപനങ്ങളിലെ സുരക്ഷ ജീവനക്കാർ ആശങ്കയിലാണ്. വാക്സിൻ പരിരക്ഷയുടെ മാർഗമെന്തെന്നറിയാതെ മുൻനിര പരിഗണന പട്ടികയിൽ െപടാതെയാണ് ഈ വിഭാഗം കോവിഡ് വ്യാപനത്തിനിടെയും കാവൽ ജോലിക്കെത്തുന്നത്. കർശന നിയന്ത്രണങ്ങൾക്കിടെ ജോലിക്കെത്തുന്നവരാകട്ടെ മൊത്തം ജീവനക്കാരിൽ ചെറിയ ശതമാനവും. ജീവനക്കാരിൽ പലരും നിയന്ത്രണങ്ങളിൽ ആശങ്ക പൂണ്ടും കോവിഡ് ബാധയിൽ പേടിച്ചും വീട്ടിലിരിപ്പാണ്.
മധ്യവയസ്സ് പിന്നിട്ടവരാണ് വ്യാപാര സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവരിൽ ഭൂരിഭാഗവും. ആരോഗ്യമില്ലായ്മയും രോഗബാധയും ഇവരിൽ നല്ലൊരു ശതമാനത്തെയും വീടിന് പുറത്തിറങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. സാമ്പത്തിക സുരക്ഷയില്ലായ്മയിൽ ജീവിതം മുന്നോട്ടുനീക്കാനാണ് മധ്യവയസ്സിലും സെക്യൂരിറ്റി ജോലിക്കായി ഏറെ പേരുമെത്തുന്നത്.
തുച്ഛ വേതനത്തിലാണ് ഏജൻസികൾക്ക് കീഴിൽ ഇവർ പണിയെടുക്കുന്നത്. പൊതുഗതാഗതമില്ലാത്തതിനെത്തുടർന്ന് സൈക്കിളിലും മറ്റുമെത്തുന്ന ഇവർ ഒന്നും രണ്ടും ദിവസം കഴിഞ്ഞാണ് മടങ്ങുന്നത്. ലോക്ഡൗൺ കാലത്ത് സെക്യൂരിറ്റിക്കായി ആളെ കിട്ടുന്നില്ലെന്ന പരാതിയാണ് ഏജൻസികൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.