മാള: ടൗണിലെ യഹൂദ സിനഗോഗിന് മുന്നിലെ വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി സർവേ നടത്താൻ എത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികളും പൊതുപ്രവർത്തകരും ചേർന്ന് തടഞ്ഞ് തിരിച്ചയച്ചു.
സിനഗോഗിന് റോഡിൽനിന്ന് നോട്ടം കിട്ടാൻ എട്ട് വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചുനീക്കാനാണ് സർവേ നടത്തുന്നത്. നേരത്തേ കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാത വീതികൂട്ടിയിരുന്നു.
മാള ടൗണിൽ തങ്ങളുടെ സ്ഥാപനങ്ങൾ അറുത്തുമാറ്റി വിട്ടുനൽകിയ വ്യാപാരികളാണിവർ. തുടർന്ന് നിൽക്കാനുള്ള സൗകര്യം മാത്രമാണ് ഭൂരിപക്ഷം കടകൾക്കുമുള്ളത്.
വീണ്ടും ബുദ്ധിമുട്ടിക്കുന്ന നയം സർക്കാർ തിരുത്തണമെന്നാണ് വ്യാപാരികളുടേയും നാട്ടുകാരുടേയും ആവശ്യം. കോൺഗ്രസ് നേതാക്കളായ സോയ് കോലഞ്ചേരി, ദിലീപ് പരമേശ്വരൻ, ബി.ജെ.പി നേതാക്കളായ കെ.എസ്. അനൂപ്, പ്രസ്റ്റോ സെൽവൻ എന്നിവർ ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
മാള ടൗണിലെ വ്യാപാരികളെ തെരുവിലേക്ക് ഇറക്കിവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് പൊതുപ്രവർത്തകർ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. എതിപ്പ് ശക്തമായതോടെ സർവേനടപടി നിർത്തി ഉദ്യോഗസ്ഥർ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.